വടക്കന്തറ : ഭാരതീയ പൈതൃകം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് പശു മാംസത്തിനായി കണ്ണീര് വാര്‍ക്കുന്നതെന്ന് സ്വാമി ഉദിത് ചൈതന്യ. വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സപ്താഹവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഷ്ടമിനാളില്‍ കൃഷ്ണന്റെ ചിത്രവും വച്ച് ഘോഷയാത്രനടത്തിയവര് കൃഷ്ണന് സംരക്ഷിച്ച ഗോക്കളെ മറക്കുകയാണ്. മനുഷ്യനെ മാംസ തീറ്റക്കാരനാക്കി അഥപതിപ്പിക്കുന്ന രാഷ്ട്രീയക്കാരെ തള്ളികളഞ്ഞെ മതിയാകൂ. മനുഷ്യനെ പോലെ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മറക്കരുത്.
ഒരു വശത്ത് ദൈവത്തിന്റെ പേര് പറയുകയും മറുവശത്ത് ദൈവീക ശക്തിയെ അപമാനിക്കുകയുമാണ് ഇക്കൂട്ടര്‍. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സുഖമുണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ഭാരതീയ പൈതൃകം എന്നാല്‍ ഈ വിശാലമനസ്സ് ഇന്നത്തെ മനുഷ്യര്‍ക്ക് ഇല്ലാതെപോയത് ഖേദകരമാണ്. അവനവന്റെ നാക്കിന്റെ സുഖത്തിനായി മിണ്ടാപ്രാണികളെ നിഷ്ക്കരുണം കൊന്നു തിന്നാന്‍ ഇവര്‍ മടികാണിക്കുന്നില്ല.
ആരോഗ്യം തരുന്ന പച്ചക്കറി ഉണ്ടായിട്ടും അതുത്പാദിപ്പിക്കാതെ നാല്‍ക്കാലികളെ കൊല്ലുന്നതും ദൈവത്തിന്റെ പേരിലാണ്.
അവസാന ദിവസമായ ഇന്ന് രാവിലെ വിഷ്ണുസഹസ്രനാമത്തിന് ശേഷം ഭാഗവതപാരായണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: