കല്‍പ്പറ്റ :നബാര്ഡിനുകീഴില് രൂപീകരിച്ച ഉല്‍പ്പാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തി ല്‍ കല്‍പ്പറ്റയില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റ് ഇന്ന് രാത്രി ഒമ്പത് മണി ക്ക് സമാപിക്കും. നാല്മണിക്ക് നടക്കുന്ന സമാപന സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്പേഴ്ച ഉമൈബ മൊയ്തീന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന് ഉദ്ഘാടനം ചെയ്യും. ഉല്‍പ്പാദക കമ്പനികളുടെ ഭാവി സംബന്ധിച്ച് നബാര്‍ഡിനും കൃഷിവകുപ്പിനും സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ സുസ്ഥിര വികസനവും ഉല്‍പ്പാദക കമ്പനികളും വിഷയത്തില്‍ സംവാദവും നടക്കും. രാവിലെ 10.30ന് സെമിനാറിന്റെ ഭാഗമായി കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി.ഷിബു ക്ലാസ്സെടുക്കും. ചക്കമഹോത്സവത്തി ല്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനത്തോടൊപ്പം അഗ്രിഫെസ്റ്റിന് തീം വര്‍ക്ക് ചെയ്ത കലാകാരന് വിനോദ് മാനന്തവാടി ലോഗോ ഡിസൈന്‍ ചെയ്ത എ.ജില്‍സ് എന്നിവരെ സമാപന സമ്മേളനത്തില്‍ ആദരിക്കും. വയനാടന്‍ വെളിയന്‍ അരിയുടെ പ്രചരണാര്‍ത്ഥം ഉച്ചയ്ക്ക് വെളിയന്‍ അരി കഞ്ഞിയും പ്രത്യേകമായി തയ്യാറാക്കും. അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് മലബാര്‍ ജാക്ക് ഫ്രൂട്ട് ഡെവലപ്പ്മെന്റ് സൊസൈ റ്റിയുമായി സഹകരിച്ചു നടത്തിയ ചക്കമഹോത്സവവും മലബാര്‍ ഹണി ഫാര്‍മേഴ്സ് ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ തേന്‍മേളയും ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: