കൂറ്റനാട്: ആനക്കരയിലെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ പകല്‍ സമയങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനംമോടിച്ച് പാടത്തേക്ക് ഓട്ടോ മറിഞ്ഞിരുന്നു. ഈ വാഹനത്തില്‍ നിന്ന് മദ്യവും കിട്ടിയിരുന്നു.
ഇവിടെ ചിലര്‍ സ്ഥിരമായി പകല്‍ സമയങ്ങളില്‍ മദ്യപിച്ച ശേഷമാണ് യാത്രക്കാരുമായി ഓട്ടം പോകുന്നത്. സ്ഥിരമായി ബീവറേജ് ഓട്ടം പോകുന്ന വാഹനങ്ങളുമുണ്ട്.വാഹന പെര്‍മിറ്റ്,ലൈസന്‍സ് ,സ്റ്റാന്റ് പെര്‍മിറ്റ് എന്നിവയില്ലാത്ത ഓട്ടോറിക്ഷകളും ആനക്കര സ്റ്റാന്റില്‍ സ്ഥിരമായി എത്തുന്നുണ്ട്.
സ്കൂള്‍ തുറക്കുന്നതോടെ ആനക്കര സ്റ്റാന്റിലെ ഓട്ടോ റിക്ഷകളുടെയും മറ്റും പെര്‍മിറ്റുകള്‍.ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ പരിശോധിക്കേണ്ടതുണ്ട്.പകല്‍ സമയങ്ങളില്‍ തൃത്താലയിലെ ബിവറേജിലേക്ക് ഓട്ടം പോകുന്ന ചില ഓട്ടോ റിക്ഷക്കാര്‍ ആനക്കരയില്‍ എത്തുമ്പോഴേക്കും ഡ്രൈവര്‍ മദ്യപിച്ച് ലക്ക് കെട്ടനിലയിലായിരിക്കും.
ഇവര്‍ പിന്നീട് വാഹനം സ്റ്റാന്റില്‍ തന്നെയാണ് ഇടുന്നതും യാത്രക്കാരുമായി ഓട്ടം പോകുന്നതും.യാത്രക്കാരുടെ ജിവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത തരത്തിലാണ് ഇത്തരം ഓട്ടോ റിക്ഷകള്‍ ഓട്ടം നടത്തുന്നത്.
സ്റ്റാന്റ് പെര്‍മിറ്റ് ,ലൈസന്‍സ്,വാഹനങ്ങളുടെ മറ്റ് രേഖകള്‍ എന്നിവയില്ലാത്ത ഓട്ടോ റിക്ഷകള്‍ സ്റ്റാന്റില്‍ ഓടുന്നതായി കാണിച്ച് നേരത്തെ ഓട്ടോ റിക്ഷക്കാരുടെ വിവിധ സംഘടനകള്‍ തൃത്താല പോലീസില്‍ പരാതി നല്കിയിരുനെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: