പാലക്കാട്: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗവ.മോയന്‍സ് സ്കൂളിലെ ഡിജിറ്റലൈസേഷന് പദ്ധതി പാതിവഴിയില്‍. ഷാഫി പറമ്പില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
2015 നവംബര്‍ മൂന്നിനാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒന്നരവര്‍ഷം പിന്നിടുമ്പോഴും നിര്‍മ്മാണം അനന്തമായി നീളുകയാണെന്ന് പിടിഎ,എസ്എംസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതിക്കാവശ്യമായ എട്ട് കോടി രൂപ സ്വരൂപിച്ചതായും, പുരോഗതികള്‍ വിലയിരുത്തുന്നതായും എംഎല്‍എ പറഞ്ഞിരുന്നു.ഫണ്ട് അതത് സമയങ്ങളില്‍ നല്കുവാന് കളക്ടറെ ചുമതലപ്പെടുത്തിയതായും് അദ്ദേഹം പറഞ്ഞിരുന്നു. പണി പൂര്ത്തിയാവാത്തതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും,എംഎല്‍എക്കും പരാതി നല്‍കിയിരുന്നു.
മൂന്നുതവണ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയും നടന്നെന്നും. ജൂണ്‍ ഒന്നിനകം ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഫണ്ടില്ലെന്നവാദമാണ് കളക്ടര്‍ പറയുന്നതെന്ന്. പിടിഎ പ്രസിഡന്റ് രവിതൈക്കാട്ട്,എസ്എംസി ചെയര്മാന് ബാബുപീറ്റര്‍, ഹൈദരാലി, ശിവരാജേഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: