പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് ജില്ലയില്‍ ആവേശ്വജ്വല സ്വീകരണം. ഇന്നലെ റാന്നി ഇട്ടിയപ്പാറയിലായിരുന്നു ആദ്യ സ്വീകരണ സമ്മേളനം. ഹിന്ദു അവകാശ സംരക്ഷണ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ. പി സോമന് അദ്ധ്യക്ഷത വഹിച്ചു. അഖില കേരളാ പുലയര്‍മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തഴവാ സഹദേവന് ആമുഖ പ്രഭാഷണം നടത്തി. റാന്നി എന്‍എസ്എസ് യൂണിയന് വൈസ്പ്രസിഡന്റ് എം എ ഗോപാലന് നായര്‍ സമ്മേളന വേദിയില്‍ ഭദ്രദീപം തെളിയിച്ചു.
ഹിന്ദു സംഘടിതരല്ലെന്ന വിശ്വാസമാണ് രാഷ്ട്രിയക്കാര്ക്കുള്ളത്. ഏറ്റവും വലിയ സംഘടിത ശക്തിയാണ് ഹിന്ദുക്കളെന്ന് കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും എം എ ഗോപാലന് നായര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മനുഷ്യരായ് ജീവിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിന്ദു അവകാശ സംരക്ഷണയാത്രയെന്ന് യാത്ര നയിച്ചെത്തിയ കെ. പി ശശികല ടിച്ചര്‍ പറഞ്ഞു.
വനങ്ങളും മലകളുമെല്ലാം ആദിവാസികള്‍ക്ക് സ്വന്തമെന്നാണ് പറയുന്നത്. എന്നാല്‍ വനത്തിനുള്ളില്‍ സ്വന്തമായി അടുപ്പ് കൂട്ടാന്‍ പോലും സ്ഥലമില്ലാത്തസ്ഥിതിയാണ് ഇന്ന്. വ്യവസ്ഥിതികളെല്ലാം സംഘടിത മതങ്ങള്‍ക്കു മുമ്പില്‍ പഞ്ച പുച്ഛംമടക്കി നില്ക്കുന്നു. ഭൂരഹിതര്‍ക്ക് ഒരു മതമേഉള്ളു, ദാരിദ്രത്തിന്റെ മതം. അവിടെ ഹിന്ദുവും ക്രിസ്ത്യനിയും മുസ്ലിമും ഇല്ല. ഈ ദരിദ്ര ജനസമൂഹത്തിന് പാര്‍പ്പിടത്തിനും കൃഷിഭുമിക്കും വേണ്ടിയുള്ള സമരമാണീ യാത്ര എന്നും ശശികലടീച്ചര്‍ പറഞ്ഞു.
ശബരിമലക്ഷേത്രം ദര്‍ശന മാഫിയകള്‍ കൈയ്യടക്കിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു മലവേട സഭ, ആദിവാസി മല വേട സഭ, ആദിവാസി മല ഉള്ളാട സഭ, വിളക്കിത്തല നായര്‍ സമാജം തുടങ്ങി വിവിധ ഹിന്ദു സമുദായ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈകിട്ട് 4.30ഓടെ പത്തനംതിട്ട നഗരത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന സമ്മേളനള ത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് കെ. സി. ഗണപതിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവേലന്‍ സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര് ശിവരാജന് ഉദ്ഘാടനം ചെയ്തു. വിവിധ ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: