ന്യൂദല്‍ഹി : സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഐടിസിയുടെ മൊത്ത ലാഭം 12 ശതമാനം വര്‍ധനവില്‍. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,669.47 കോടിയായാണ് കമ്പനിയുടെ മൊത്ത ലാഭം ഉയര്‍ന്നിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലളയവില്‍ കമ്പനിയുടെ മൊത്തലാഭം 2,380.69 കോടി ആയിരുന്നു.
സിഗററ്റ് നിര്‍മാതാക്കളായ ഐടിസിയുടെ ഈ കാലയളവിലെ വരുമാനവും 4.80 ശതമാനം ഉയര്‍ന്ന് 15,008 കോടി ആയി. മുന്‍ വര്‍ഷം ഇത് 14,318.78 കോടി ആയിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 11,840 കോടിയായും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 11,256.24 കോടി ആയിരുന്നു.
ഐടിസിയുടെ മറ്റ് വ്യാപാര സ്ഥാപനങ്ങളായ ഹോട്ടല്‍, കാര്‍ഷികം, പേപ്പര്‍ ബോര്‍ഡ് പാക്കേജിങ് എന്നീ മേഖലയും വളര്‍ച്ചയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഓഹരിയുടമകള്‍ക്ക് 4.75 ശതമാനം ലാഭവിഹിതം നല്‍കാനും ഐടിസി ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: