കൊല്ലം: ഡോ.എന്‍.പ്രതാപ്കുമാര്‍ നേതൃത്വം നല്കുന്ന മെഡിട്രീന ഹോസ്പിറ്റല്‍സ് ഹരിയാനയില്‍ നാല് അത്യാധുനിക ഹൃദയചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും. സര്‍ക്കാറുമായി സഹകരിച്ചാണിത്. ഹരിയാനയിലെ അംബാല കന്റോണ്‍മെന്റ്, പാഞ്ച്കുല, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഗവ.സിവില്‍ ഹോസ്പിറ്റലുകളിലാണ് ഈ പിപിപി മോഡല്‍ കാര്‍ഡിയാക് കെയര്‍ സെന്ററുകള്‍ തുടങ്ങുന്നത്.
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് തൊറാസിക് സര്‍ജറി സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്ററുകളാവും ഈ യൂണിറ്റുകളെല്ലാം. 45 കോടി രൂപയാണ് ഈ സംയുക്ത സംരംഭത്തിനു വേണ്ടി മെഡിട്രീന ഹോസ്പിറ്റല്‍സ് ചെലവഴിക്കുന്നത്. സെന്ററുകള്‍ക്ക് വേണ്ട കെട്ടിടസൗകര്യങ്ങളും വൈദ്യുതിയും ജലവും സര്‍ക്കാര്‍ നല്കുമ്പോള് കാത്ത് ലാബടക്കം കാര്‍ഡിയാക് സെന്ററിനു വേണ്ട ഉപകരണങ്ങള്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവയെല്ലാം മെഡിട്രീന വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: