വാഷിങ്ടണ്‍: എച്ച് 1 ബി വിസ പരിഷ്കരണ ബില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചുവെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഡാറെല്‍ ഇസ്സ. ബില്‍ ഇന്ത്യക്കെതിരെല്ലെന്നും എന്നാല്‍, ഇമിഗ്രേഷന്‍ സംവിധാനത്തിലെ അപര്യാപ്തത ഇന്ത്യന്‍ കമ്പനികള്‍ മുതലാക്കുന്നുവെന്നും ഇസ്സ പറഞ്ഞു. വാഷിങ്ടണിലെ കാപിറ്റോള്‍ വിസിറ്റര്‍ സെന്ററില്‍ അറ്റ്ലാന്റിക് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രതിഭകളെ അമേരിക്കയ്ക്ക് ലഭിക്കാന്‍ ബില്‍ സഹായിക്കും. ഇതിന് ട്രംപ് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. സെനറ്റിലും പിന്തുണ ലഭിക്കും. 75 ശതമാനം ഇടപാടുകളും ഇന്ത്യന്‍ ഉടമയോ നടത്തിപ്പുകാരനോ, ജോലിക്കാരനോ ഉള്ള കമ്പനികള്‍ക്കാണ് പോകുന്നത്. എന്നിട്ടും ബില്‍ വളച്ചൊടിക്കുന്നുവെന്നാണ് പറയുന്നത്.
ഇന്ത്യയിലെ മിടുക്കരെ ഏറ്റെടുക്കാനാണ് പരിഷ്കരണം. 60,000-65,000 യുഎസ് ഡോളര്‍ മാസശമ്പളത്തിനാണ് 75 ശതമാനവും എച്ച് 1 ബി വിസയില്‍ എത്തുന്നത്. അത് ഒരു ലക്ഷം യുഎസ് ഡോളറാക്കും. അങ്ങനെ എഴുതി നല്കിയാല് മാത്രമേ വിസ അനുവദിക്കു, ഇസ്സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: