ചെന്നൈ: ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് നാല് സംവിധാനമുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ ഇന്ത്യന്‍ വാഹന നിര്‍മാണ മേഖല സജ്ജമെന്ന് അശോക് ലൈലാന്‍ഡ് എംഡിയും വാഹന നിര്‍മാതാക്കളുടെ സംഘടന സിയാമിന്റെ പ്രസിഡന്റുമായ വിനോദ് ദാസരി. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒഴിവുകഴിവും പറയാനില്ലെന്നും ദാസരി പറഞ്ഞു. ബിഎസ് മൂന്നില്‍ നിന്ന് നാലിലേക്കുള്ള മാറ്റം സുപ്രീംകോടതിക്കും ദേശീയ ഹരിത ട്രൈബ്യൂണലിനും മുന്നിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ലോകത്തില്‍ ഏറ്റവും വേഗതയില്‍ കുതിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍ വാഹന നിര്‍മാണ മേഖലയാണ്. ബിഎസ് നാലില്‍ നിന്ന് ആറിലെത്താന്‍ ഇന്ത്യക്ക് മൂന്നു വര്‍ഷം മതി. എന്നാല്‍, യൂറോപ്പിനും അമേരിക്കയ്ക്കുമിതിന് 10 മുതല്‍ 12 വര്‍ഷം വരെ വേണം. അന്തരീക്ഷ മലിനീകരണത്തിനു കാരണം വാഹനങ്ങളാണെന്നാണ് പൊതുവെയുള്ള കുറ്റപ്പെടുത്തല്‍.
എന്നാല്‍, രാജ്യത്തിന്റെ വികസനത്തിന് കുതിപ്പേകുന്നത് ഈ മേഖലയാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്കുന്നു. പക്ഷേ, ഇന്ത്യ എപ്പോഴും ഈ മേഖലയെ കുറ്റപ്പെടുത്തുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വലിയ കുതിപ്പിനാണ് വാഹന നിര്‍മാണ മേഖല ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് നാല് വാഹനങ്ങളെ നിര്മാക്കാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം സുപ്രീംകോടതിയും അംഗീകരിച്ചു.
അതേസമയം, കൈയിലുള്ള ബിഎസ് മൂന്ന് വാഹനങ്ങള്‍ വില്ക്കാന് അനുമതി വേണമെന്നാണ് വാഹന നിര്‍മാതാക്കളുടെ നിലപാട്. ഈ ആവശ്യവുമായാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: