പന്തളം: വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തില്‍ എന്‍എസ്എസ് സ്കൂളുകള്‍ ഏറെ മുന്നിലാണെന്നും, എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളിലെ വിജയത്തില്‍ എന്‍എസ്എസ് സ്കൂളുകള്‍ മുന്‍പന്തിയിലാണെന്നും എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. പന്തളം എന്‍എസ്എസ് യൂണിയന് നടത്തിയ അനുമോദന, അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പ്രൊഫ. കെ.വി. രവീന്ദ്രനാഥന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ. ആര്. ഗോപാലകൃഷ്ണ പിള്ള, പ്രതിനിധി സഭാംഗങ്ങളായ തോപ്പില്‍ കൃഷ്ണക്കുറുപ്പ്, എ.കെ. വിജയന്, അഡ്വ. പി.എന്‍. രാമകൃഷ്ണ പിള്ള, കെ. ശിവശങ്കരപ്പിള്ള, കെ. മുരളീധരന് നായര്‍, യൂണിയന് കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രന് ഉണ്ണിത്താന്, കെ. ശ്രീധരന് പിള്ള, അഡ്വ. ആര്. ശ്രീകുമാര്‍, സി.ആര്. ചന്ദ്രന്, എന്‍. അനന്ത പത്മനാഭന്, ജയചന്ദ്രന് പിള്ള, ജി. സരസ്വതിയമ്മ, സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ രാധാമണി, പത്മകുമാരി, എച്ച്എംമാരായ ആര്. ഗീത, അനിത കുമാരി, പത്മജ കെ., സുജാത, പ്രസാദ്, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. അജിത് കുമാര്‍ സ്വാഗതവും ഇന്‍സ്പെക്ടര്‍ കെ.കെ. പത്മകുമാര്‍ നന്ദിയും പറഞ്ഞു.
യൂണിയന് പരിധിയിലുള്ള 100 ശതമാനം വിജയം നേടിയ എന്‍എസ്എസ് സ്കൂളുകളെയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളേയും മന്നം ട്രോഫി നേടിയ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിനെയും അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: