കോട്ടയം: കര്‍ഷകനെ സംരംഭകനാക്കുന്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് സഹായം ലഭ്യമാകുമെന്ന് കേരളാകോണ്‍ഗ്രസ്സ് ചെയര്‍മാനും എന്‍ ഡി എ ദേശീയ കമ്മറ്റി അംഗവുമായ പി. സി തോമസ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കും.
കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ ലാഭകരമായി വിറ്റഴിക്കുന്നതിനൊടൊപ്പം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ സംരംഭത്തിന് കഴിയും. ‘അഗ്രോ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍”എന്ന പേരു നിര്‍ദ്ദേശിച്ചിരിക്കുന്ന കൗണ്‍സിലില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനാകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പി. സി തോമസ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ചാഴികാടന് , പ്രൊഫ. ഗ്രേസമ്മ മാത്യു, കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡണ്ട് ജോയിച്ചന്‍ പീലിയാനിക്കല്‍,എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: