ബെംഗളൂരു : കഴിവുള്ള ജീവനക്കാര്‍ക്ക് കമ്പനിയില്‍ തുടരാമെന്നും ആരേയും പിരിച്ചുവിടുന്നില്ലെന്നും കോഗ്നിസന്റ് ഗ്രൂപ്പ്. സ്വകാര്യ മാധ്യമത്തിനയച്ച ഇമെയിലില്‍ കോഗ്നിസന്റ് പ്രസിഡന്റ് രാജവ് മേഹ്ത്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 6000 ജീവനക്കാരെ പിരിച്ചുവിടുനെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മേഹ്ത.
ജിവനക്കാരെ ആരേയും പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിവുള്ളവര്‍ക്ക് ഇനിയും കമ്പനിയില്‍ തുടരാവുന്നതാണ്. കമ്പനിയുടെ പ്രവര്‍ത്തന ഘടനയില്‍ എല്ലാ വര്‍ഷവും മാറ്റം വരുത്താറുണ്ട്. ഇത്തവണയും അതാണ് തുടര്‍ന്നത്.
കോഗ്നിസന്റ് ഗ്രൂപ്പ് ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിടുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനിടെ യുഎസ് പൗരന്മാരെ ജോലിക്കെടുക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന എക്സിക്യൂട്ടീവ്മാരോട് ജോലിയില്‍ നിന്നും വിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടതെന്ന വാര്‍ത്ത മാനേജ്മെന്റ് തള്ളി.
അതേസമയം കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണമുണ്ടാവണമെന്നും മേഹ്ത കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളിലായി 2,62,000ജീവനക്കാരാണ് കോഗ്നിസന്റ് ഗ്രൂപ്പിനുകീഴിലുള്ളത്. ഇതില്‍ 1,50,000 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: