ന്യൂദല്‍ഹി: കമ്യൂണിറ്റി റേഡിയോ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള സബ്സിഡി 50% ത്തില്‍ നിന്ന് 90% ആയും മറ്റു സംസ്ഥാനങ്ങളില്‍ 75% ആയും ഉയര്‍ത്തി.
7.5 ലക്ഷം രൂപ വരെയാണ് സബ്സിഡിയായി നല്‍കുക. പ്രാദേശിക ഭാഷകളിലും ഭാഷാഭേദങ്ങളിലും ആശയ വിനിമയം നടത്തുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് കമ്യൂണിറ്റി റേഡിയോയെന്ന് നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: