അടൂര്‍: തഹസീല്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അളക്കാനെത്തിയ താലൂക്ക് സര്‍വെയറെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്.
ഏഴംകുളം പുതുമല സ്വദേശി ബ്രിജേന്ദ്രലാല്‍ (35) പിതാവ് പ്രതാപന്, മാതാവ് ലളിത എന്നിവര്‍ക്കെതിരെയാണ് അടൂര്‍ പൊലീസ് കേസെടുത്തത്.ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.24ന് താലൂക്ക് സര്‍വ്വയര്‍ മനോജ് ലാല്‍ വസ്തു അളക്കാന്‍ പോയപ്പോഴാണ് സംഭവം.മനോജ് ലാലിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷനില്‍ പുതുമല ശ്രീ ചിത്തിര കോളനിയില്‍ കേക്കാട്ട് കിഴക്കേ നില്ശാന്തനല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അളവിനായി പോയത്.കഴിഞ്ഞ 20 ന് അളവിനായി മനോജ് ലാല്പോയിരുന്നെങ്കിലും ഇദ്ദേഹത്തിന് നേരെ അന്ന് അസദ്യം പറഞ്ഞതിനാല്‍ നടപടി പൂര്‍ത്തിയാകാതെ മടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: