വാഷിങ്ടണ്‍: പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍ റേഡിയേഷന് തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യോഗ സഹായിക്കുമെന്ന് പഠനം.
കാന്‍സര്‍ ബാധിച്ച പുരുഷന്മാര് റേഡിയേഷന് തെറാപ്പിക്ക് വിധേയമാകുന്ന വേളയില്‍ ആഴ്ചയില്‍ രണ്ടു തവണ യോഗ പരിശീലിക്കുന്നതിലൂടെ തെറാപ്പിയുടെ ഫലമായി ഉണ്ടാകുന്ന അമിതമായ ക്ഷീണവും മൂത്ര തടസ്സവും ഇല്ലാതെയാകും.
കൂടാതെ മെച്ചപ്പെട്ട ലൈംഗിക ജീവിതവും സാധ്യമാക്കാനാകുമെന്ന് പെനിസില്‍വാനിയ യൂണിവേഴ്സിറ്റിയിലെ മെഡിസിന് വിഭാഗമാണ് കണ്ടത്തിയിരിക്കുന്നത്.
ഇതിനായി രോഗികളെ ക്ലിനിക്കല്‍ ട്രയലിനു വിധേയമാക്കി. രോഗികളെ രണ്ടു വിഭാഗമായി തിരിച്ചായിരുന്നു പരീക്ഷണം. ഒരു ഗ്രൂപ്പിനെ തെറാപ്പിക്ക് വിധേയമാക്കുമ്പോള്‍ തന്നെ ആഴ്ചയില്‍ രണ്ടു ദിവസം യോഗയും പരിശീലിപ്പിച്ചു. മറ്റേ ഗ്രൂപ്പിനെ യോഗ പരിശീലത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തി.
യോഗപരിശീലിച്ചവര്ക്ക് പരിശീലിക്കാത്തവരുടേതില് നിന്നും വ്യത്യസ്തമായി, തെറാപ്പിയുടെ ഭാഗമായി ഉണ്ടാകുന്ന ക്ഷീണം കുറവായിരുന്നു. അതുപോലെ തന്നെ അവരുടെ ലൈംഗികാരോഗ്യവും, ശാരീരികക്ഷമതയും മെച്ചപ്പെട്ടതായി കണ്ടുവെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: