തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അടൂര്‍ സ്വദേശി ഷാജി (48) നാണ് തിരുവനന്തപുരത്ത് നിന്ന് വൃക്ക കൊണ്ടുവന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക്ക മരണം സംഭവിച്ച മനു മോഹന്‍ ( 22) ന്റെ വൃക്കയാണ് ബന്ധുക്കളുടെ ആഗ്രഹപ്രകാരം സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ പുഷ്പഗിരിയില്‍ എത്തിച്ചത്.ഷാജിയുടെ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇരു വൃക്കകളും തകര്‍ന്ന് പുഷ്പഗിരിയില്‍ ചികിത്സയില്‍ ആയിരുന്ന ഷാജി, 2016 ലാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. മനുമോഹന്റെ വൃക്ക ഷാജിക്ക് അനുയോജ്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ പുഷ്പഗിരിയില്‍ നിന്ന് നെഫ്രോളജിസ്റ്റ് ഡോ. സൂഭാഷിന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.
അവിടെ നിന്ന് വൃക്കയുമായി 1 മണിക്കൂര്‍ 15 മിനിട്ട് കൊണ്ട് പുഷ്പഗിരിയില്‍ എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് ആദ്യമായി രൂപൂകരിച്ച ആംമ്പുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന വിവിധ സ്ഥലങ്ങളില്‍ അകമ്പടി സേവിച്ച് യാത്ര സുഗമമാക്കി. ുപുഷ്പഗിരി മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു വടക്കേക്കുറ്റ്. അസ്സോ. അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ്ജ് വലിയപറമ്പില്‍, ഡോ. സുഭാഷ്, ഡോ.നെബു ഐസക്ക്, ട്രന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ഏബി ജേക്കബ് മുതുകാട്ടില്‍, മനോജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: