പന്തളം: വിളക്കിത്തല നായര്‍ സമാജം തോന്നല്ലൂര്‍ 52-ാം നമ്പര്‍ ശാഖ 61-ാമത് വാര്‍ഷികമാഘോഷിച്ചു. രക്ഷാധികാരിയും സംസ്ഥാന സമിതിയംഗവുമായ എന്‍. ശിവരാമന് പതാകയുയര്‍ത്തി. സംസ്ഥാന രക്ഷാധികാരി ജി. കുട്ടപ്പന് ഭദ്രദീപം തെളിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം വൈസ് പ്രസിഡന്റ് കെ. ശിവദാസന്റെ അദ്ധ്യക്ഷതയില്‍ പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ് സോമശേഖരപ്പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഭാസ്കരന് വിദ്യാഭ്യാസ അവാര്‍ഡുകളും സംസ്ഥാന സമിതിയംഗം കെ. ഓമന പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂണിയന് സെക്രട്ടറി അടൂര്‍ ആനന്ദന്, ശാഖാ സെക്രട്ടറി എ.വി. അനീഷ്, മണ്ണടി നാരായണന്, എന്‍. വാസുക്കുട്ടന്, പി.ആര്. സാംബശിവന്, ശിവദാസന്‍, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെ. ശിവദാസന്‍ (പ്രസിഡന്റ്), കെ.ജി. ജനാര്ദ്ദനന് (വൈസ് പ്രസിഡന്റ്), എ.കെ. അനില്‍കുമാര്‍ (സെക്രട്ടറി), എ.വി. അനീഷ് (ജോ. സെക്രട്ടറി), ജയലക്ഷ്മി അനില്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: