പത്തനംതിട്ട: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നാഷണല്‍ ട്രസ്റ്റ് പ്രാദേശികതല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റീക്കുപ്പ് ന്യൂറോ മസ്ക്കുലോ സ്കെലിറ്റല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ബഹുവൈകല്യം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി ബോധവത്കരണ സെമിനാറും സൗജന്യ രോഗ നിര്‍ണയ ക്യാമ്പും നടത്തി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടറും നാഷണല്‍ ട്രസ്റ്റ് പ്രാദേശികതല കമ്മിറ്റിയുടെ ചെയര്‍പേഴ്സണുമായ ആര്.ഗിരിജ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി ആര്.ജയകൃഷ്ണന്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മാത്യൂസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്.പ്രദീപ്കുമാര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, ആര്.വേണുഗോപാലന്‍ നായര്‍, കെ.എം. കുര്യന്, കെ.പി. രമേശ്, ലീലാമ്മ മാത്യു, അഡ്വ.പി.എസ്. മുരളീധരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ 36 പേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: