ന്യൂദല്‍ഹി: ചരക്ക് സേവന നികുതി ഘടനയനുസരിച്ച് 350 സിസി എന്ജിന് ശേഷിക്കു മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 31 ശതമാനം നികുതി നല്‍കേണ്ടി വരും.
സ്വകാര്യ എയര്‍ക്രാഫ്റ്റുകള്‍ക്കും ആഡംബര നൗകകള്ക്കുമുള്ള അതേ നികുതി നിരക്കാണ് 350 സിസിക്കു മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
ജിഎസ്ടി കൗണ്‍സില്‍ തയ്യാറാക്കിയ നികുതി ഘടനയനുസരിച്ച് മോപെഡ് ഉള്‍പ്പെടെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഉയര്‍ന്ന നിരക്കായ 28 ശതമാനമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 350 സിസിക്കു മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 3 ശതമാനം സെസ്സ് കൂടി നല്‍കണം. ഇതോടെ ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പിലാക്കിയശേഷം ഇത്തരം മോട്ടോര്‍സൈക്കിള്‍ വാങ്ങുമ്പോള്‍ ആകെ 31 ശതമാനം നികുതിയാണ് നല്‍കേണ്ടത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനം നികുതിയെന്നത് നിലവിലെ നികുതി നിരക്കിന് സമാനമാണ്. 350 സിസി എന്ജിന്ശേഷിക്കുമുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് മൂന്ന് ശതമാനം നികുതി ഉപയോക്താക്കളെ വലിയതോതില്‍ ബാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: