പത്തനംതിട്ട: റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്നും 100 രൂപാ വില വാങ്ങി 64 കോടി രൂപാ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭക്ഷ്യ ഭദ്രതാ നിയമലംഘനമായതിനാല്‍ പിന്‍വലിക്കണമെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്പത്രസമ്മേളനത്തില് ആവശ്യപ്പെട്ടു. ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്നതുപോലെ റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നര്കണം.
മുന്‍ഗണനാ വിഭാഗത്തില്‍ കാര്‍ഡ് ഒന്നിന് 50 രൂപയും മുന്‍ഗണനേതര വിഭാഗ കാര്‍ഡിന് 100 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതേ നിലവാരത്തിലുള്ള കാര്‍ഡിന് കഴിഞ്ഞ തവണ 15 രൂപയാണ് ഈടാക്കിയിരുന്നത്. റേഷന്‍കാര്‍ഡ് പ്രിന്റ് ചെയ്യാല്‍ സി ഡിറ്റിന് 19 കോടി രൂപയ്ക്കാണ് ടെന്റര്‍ നല്‍കിയത്. പിന്നെന്തിനാണ് 64 കോടി രൂപാ പിരിക്കുന്നത്. റേഷന്‍ കാര്‍ഡിലെ വ്യാപക തെറ്റുകള്‍ തിരുത്താനും, മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും കാര്‍ഡിന്റെ പുറംചട്ട മാറ്റേണ്ടിവരുമെന്നതിനാല്‍ ലാമിനേറ്റ് ചെയ്യാതെ കാര്‍ഡുകള്‍ വിതരണംചെയ്യണം.
നാലു തവണ നീട്ടിയ കാര്‍ഡ് വിതരണം വീണ്ടും നീട്ടി വെച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥ-മാഫിയ ഗൂഡാലോചനയുണ്ട്. ഭക്ഷ്യ മന്ത്രിയും, മുഖ്യ മന്ത്രിയും നിയമ സഭയില്‍ നല്കിയ ഉറപ്പുകള്‍ വെറും വാക്കായി മാറി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 30ന് മുമ്പുണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരം ആരംഭിക്കും. മൂന്നു മാസത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ സ്റ്റോക്ക് ചെയ്യാന്‍ വാതില്‍പ്പടി വിതരണക്കാരെ അനുവദിക്കില്ലെന്നും, സ്റ്റോക്കു ചെയ്യാനുള്ള സൗകര്യം റേഷന്‍ കടകളില്‍ ഇല്ലാത്തതിനാല്‍ സപ്ലൈക്കോ സംഭരണ ശാലകളില്‍ സ്റ്റോക്കു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ആര് ബാലന്, വര്‍ക്കിംഗ് പ്രസിഡന്റ് അടൂര്‍ ഗോപാലന്നായര്, സെക്രട്ടറി ചന്ദ്രനുണ്ണിത്താന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: