ന്യൂദൽഹി: കുൽഭൂഷൻ ജാദവിന്റെ കേസിൽ വീണ്ടും വാദം കേൾക്കണമെന്ന് പാക്കിസ്ഥാൻ. കേസിൽ കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി. ഇതുസംബന്ധിച്ച ഹർജി ഹേഗിലെ കോടതിയിൽ സമർപ്പിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആറാഴ്ചക്കുള്ളിൽ കേസ് പരിഗണക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ കോടതിയിൽ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം നൽകാൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: