അരൂര്‍: കുത്തിയതോട് ദേശീയ പാതയോരത്ത് യാത്രക്കാര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രം 21 ന് തുറക്കും. 13 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവയ്ക്കേണ്ടിവന്നതെന്ന് സംഘാടകര്‍ പറഞ്ഞു. മന്ത്രി ജി.സുധാകരന്ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എംഎല്‍എ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാല്‍ പങ്കെടുക്കും. ചേര്ത്തലയ്ക്കും അരൂരിനും മദ്ധ്യേ കുത്തിയതോട്ടിലുള്ള ഈ വഴിയോര വിശ്രമകേന്ദ്രത്തിനോടു ചേര്‍ന്ന പോക്കറ്റ് റോഡിലും മററുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ടോയ്ലറ്റ് ബ്ലോക്കുകള്‍, കോഫി ഹൗസ്, കുട്ടികളുടെ പാര്‍ക്ക് ,ഓപ്പണ്‍ ഓഡിറ്റോറിയം, ഇരിപ്പിടങ്ങള്‍ എന്നിവയടങ്ങുന്നതാണ് ഈ വിശ്രമകേന്ദ്ര സമുച്ചയം. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: