പട്ടിക്കാട്:എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.പീച്ചി കോമാട്ടില്‍ ശശിധരന്-രാജി ദമ്പതികളുടെ മകള്‍ അമൃതയാണ് പട്ടിക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വരാന്തയില്‍ കുഴഞ്ഞു വീണ് മരിച്ചത്.സ്കൂളില്‍ നടക്കുന്ന മോട്ടിവേഷന്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമൃത.
കൂട്ടുകാരോടൊപ്പമ വരാന്തയിലിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ പീച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തൃശൂരിലെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് അമൃതയുടെ അച്ഛന്.സഹോദരന്.അന്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: