കോഴഞ്ചേരി:ആറന്മുളയില്‍ നടന്ന അരി്ക്കടയുടെ ഉദ്ഘാടനം സിപിഐയില്‍ ചേരിപ്പോര് രൂക്ഷമെന്ന് സൂചന.
ആറന്മുള അരിക്കടയുടെ ഉദ്ഘാടന യോഗത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ നേതാവും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദ്, ആറന്മുള പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ എന്നിവരുടെ അസാന്നിധ്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണെന്ന് പറയപ്പെടുന്നു. ഇതിനിടെ ആറന്മുളയില്‍ നെല്‍കൃഷിക്കു നേതൃത്വം നല്‍കിയ സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ സ്ഥാനം ഒഴിയുകയും ചെയ്തു.രണ്ടാഴ്ച മുമ്പ് അരിക്കടയുടെഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചെങ്കിലും ഭരണകക്ഷിയിലെ തന്നെ എതിര്‍പ്പുകാരണം നീട്ടുവച്ചതായാണ് അറിയുന്നത്.
വകുപ്പു മന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇരുവരും മാറിനിന്നതെന്നാണ്പറയപ്പെടുന്നത്. പി. പ്രസാദിന്റെയും സജീവിന്റെയും പേരുകളും ഉദ്ഘാടന നോട്ടീസില്‍ ഇല്ലായിരുന്നു. ആറന്മുളയില്‍ അരിക്കട തുറക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതിലും ഇതിനാവശ്യമായ നടപടികള്‍ കര്‍ഷകരെക്കൊണ്ട് ചെയ്യിപ്പിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടായിരുന്നു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ ഇരുവരും സജീവമായി രംഗത്തുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ നെല്‍ക്കറ്റയും അരിയും സമര്‍പ്പിക്കുമ്പോഴും ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രസാദിനെയും പാടശേഖര സമിതിയെയും ഉദ്ഘാടന വിവരം അറിയിക്കുകയോ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലായെന്ന് പാടശേഖര സമിതി പ്രവര്‍ത്തകരും പറഞ്ഞു. സിപിഐയിലെ ചേരിപ്പോര് മൂലം ഒഴിവാക്കിയ പ്രശ്‌നത്തില്‍ സിപിഎമ്മിനും പരോക്ഷമായ ഇടപെടലുള്ളതായും ഇത് കെ.ജി.എസ് ഗ്രൂപ്പിനെ സഹായിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും നാട്ടുകാരില്‍ വിത്തുപാകിയിട്ടുണ്ട്. പുതിയസംഭവവികാസങ്ങള്‍ ആറന്മുളയിലെ നെല്‍കൃഷി ഇല്ലാതാകുമോയെന്ന സംശയവും നാട്ടുകാരിലും കൃഷിക്കാരിലും ഉണ്ടായി കഴിഞ്ഞു.
എന്നാല്‍ അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ പറയുന്നത്. ഈ വിവരം മന്ത്രിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ മാത്രമേ സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരമുള്ളൂവെന്നും അത് താന്‍ പൂര്‍ണമായും നടപ്പിലാക്കിയതായും ഇപ്പോള്‍ ഈ തസ്തിക നിലനില്‍ക്കുന്നില്ലെന്നും സജീവന്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കര്‍ഷകര്‍ പാടശേഖര സമിതിയുമായും അതാത് കൃഷി ഓഫീസുമായി ബന്ധപ്പെട്ട കൃഷി ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: