തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിഴ അടയ്ക്കാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി പോലീസിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വേഗത പരിശോധന ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതുവഴി ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ കണ്ടുപിടിച്ച് ഹൈടെക് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍റൂമില്‍ നിന്നു പിഴ ഒടുക്കുന്നതിന് നോട്ടീസ് അയച്ചിട്ടുണ്ട്. പിഴ ഒടുക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ട്രാഫിക്, റോഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ തീരുമാനം.
ജൂണ്‍ 20നകം പിഴ ഒടുക്കാത്തവര്‍ക്കെതിരെ ബന്ധപ്പെട്ട കോടതികള്‍ മുഖാന്തരം നിയമനടപടി സ്വീകരിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. www.keralapolice.org എന്ന വെബ്സൈറ്റില്‍ camerafine എന്ന ഓണ്‍ലൈന്‍ മാര്‍ഗ്ഗം വഴിയും www.payment കേന്ദ്രങ്ങളിലും എല്ലാ ജില്ലയിലുമുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റിന്റെ കളക്ഷന്‍ സെന്റര്‍ വഴിയും പിഴ ഒടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: