ജയ്പൂര്‍: ശരീരത്തില്‍ നിറയെ പിന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹായം ആവശ്യപ്പെട്ട് രാജസ്ഥാന് സ്വദേശിയായ ബദ്രിലാല്‍ മീണ ആശുപത്രിയെ സമീപിച്ചു. 75 പിന്നുകളാണ് 56കാരനായ ബദ്രിലാലിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. കഴുത്ത്, കൈത്തണ്ട, കാലുകള്‍ എന്നീ ഭാഗങ്ങളില്‍ തൊലിക്കടിയിലായാണ് പിന്നുകള്‍ കാണപ്പെട്ടത്.
ഒരിഞ്ചോളം നീളമുള്ള പിന്നുകള്‍ ശരീരത്തിലെത്തിയതെങ്ങനെ എന്ന് വ്യക്തമാകാതെ കുഴങ്ങിയിരിക്കുകയാണ് ഡാക്ടര്മാര്. പിന്നുകള്‍ കുത്തിക്കയറ്റിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. വിഴുങ്ങിയതല്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു.
വയറിലോ, ആമാശയത്തിലോ, ചെറുകുടലിലോ പിന്നുകള്‍ കണ്ടെത്താത്തതിനാല്‍ വിഴുങ്ങിയതല്ലെന്ന് ഉറപ്പിക്കാമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.
റെയില്‍വേ ജീവനക്കാരനായ ബദ്രിലാലിനുമറിയില്ല എങ്ങനെയാണ് പിന്നുകള്‍ ശരീരത്തിലെത്തിയതെന്ന്.
വലതുകാലിലെ വേദനക്കും പ്രമേഹത്തിനും ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ സ്കാനിങ്ങ് നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബദ്രിലാലിന്റെ ശരീരത്തിലെ പിന്നുകള്‍ എങ്ങനെ നീക്കം ചെയ്യുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: