തളിപ്പറമ്പ്: മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയുധം താഴെവെക്കാന്‍ തയ്യാറായാല്‍ ജില്ലയില്‍ സമാധാനം നിലനില്‍ക്കുമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ.ഇ.ചന്ദ്രശേഖരന് മാസ്റ്റര്‍. സംഘപരിവാര്‍ സംഘടനകള്‍ ആളെ കൊല്ലുന്ന പാര്‍ട്ടിയല്ല. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സുരക്ഷ നല്കുന്ന പാര്‍ട്ടിയാണ് ബിജെപി. നിത്യേന ആയിരക്കണക്കിനാള്‍ക്കാരാണ് രാജ്യത്താകമാനം ബിജെപിയിലേക്ക് അണിചേരുന്നത്. ബിജെപി അക്രമം നടത്തുന്ന പാര്‍ട്ടിയല്ല എന്നതിന്റെ തെളിവ് ഇതുതന്നെയാണ്. 1968 മുതല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാനായി ആയുധമെടുക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സിപിഎം തന്നെയാണെന്നും ചന്ദ്രശേഖരന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കൊല്ലും കൊലയും നടത്തുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള കോണ്‍ഗ്രസ് ശ്രമം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: