ചുണ്ടുകള്‍ക്ക് തത്തമ്മ ചുണ്ടിന്റെ നിറം വേണമെന്നാഗ്രഹിക്കാത്തവരുണ്ടോ?. ചുണ്ടുകള്‍ ചുവന്നുതുടുത്തിരിക്കണമെന്ന് മോഹിക്കുമ്പോഴും പലകാരണങ്ങള്‍ അതിന് തടസ്സമാകുന്നു. ചുണ്ടുകളുടെ കറുപ്പ് നിറം മാറ്റാനും മൃദുവാക്കാനും ചില വഴികളുണ്ട്.
വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി, തക്കാളി, കറ്റാര്‍വാഴ പള്‍പ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്. ചുണ്ടിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അല്പം വെളിച്ചെണ്ണ പുരട്ടിയാല്‍ മതി.
പാല്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ക്ഷീണവും സൂര്യപ്രകാശവും എല്ലാം ചുണ്ടുകളുടെ നിറം മങ്ങാന്‍ കാരണമാകും. ഇതിന് പരിഹാരമായി കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളം എങ്കിലും ദിവസം കുടിക്കണം. ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് ചുണ്ട് വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.
ഭക്ഷണത്തില്‍ പാല്, തൈര്, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഭംഗിയുള്ള ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു.
റോസ്പ്പൂവും നെയ്യും അരച്ച് ചുണ്ടുകളില്‍ പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: