തിരുവനന്തപുരം: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി ‘ഇടുക്കി ഗോള്‍ഡിന്റെ’ പോസ്റ്റര്‍. സംവിധായകന് ആഷിക് അബുവിന്റെ ഈ മാസം റിലീസ് ചെയ്യുന്ന ചിത്രമായ ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററിലാണ് മതവികാരം വ്രണപ്പെടുത്തുന്ന രംഗമുള്ളത്. ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ പരമശിവന് കഞ്ചാവ് വലിക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ തയ്യാറാക്കിയ വാക്സ് ആപ്പിള്‍ കമ്പനിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാപകമായി വിവാദരംഗമുള്ള പോസ്റ്ററുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമശിവനെ ആഭാസകരമായി ചിത്രീകരിച്ചിരുന്ന പോസ്റ്ററുകള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്ററുകള്‍ക്കെതിരെ ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി സന്ദീപ് തമ്പാനൂര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
ഇതിനിടെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം വച്ച് ഡി കമ്പനി സിനിമയുടെ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് കേസെടുത്തത്. സിനിമയുടെ നിര്‍മാതാവ്, വിതരണക്കാര്‍, പോസ്റ്റര്‍ ഡിസൈനര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയുടെ ചിത്രം പരസ്യത്തിനായി പ്രസിദ്ധീകരിച്ചതിനാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: