ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സിനിമാല ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി 1000 എപ്പിസോഡ് തികയ്ക്കുന്ന ആക്ഷേപഹാസ്യ പരിപാടിയായി. ആഘോഷസൂചകമായി എറണാകുളം ഗോകുലം പാര്‍ക്കിലെ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമാലയിലെ വിവിധ കാലഘട്ടങ്ങളിലെ താരങ്ങളെ ആദരിച്ചു. ചടങ്ങില്‍ ദിലീപ്, മനോജ്.കെ.ജയന്, ബിജുമേനോന്, സംവിധായകന് രഞ്ജിത്ത്, സത്യന് അന്തിക്കാട്, കമല്‍, ജോഷി, അശോകന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. കൂടാതെ ഉഷാ ഉതുപ്പ്, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്‍സ്, ഷംന കാസിം, സിതാര പി. ജയചന്ദ്രന് തുടങ്ങിയവര്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: