വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ലേഡീസ് ആന്റ് ജന്റില്മാന്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സിദ്ധിഖ് തന്നെയാണ്. മീര ജാസ്മിന്, മംത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന് തുടങ്ങിയവരാണ് നായികമാര്‍.
കേരളത്തിലെ ഐടി മേഖലയെ അടിസ്ഥാനപ്പെടുത്തിയാണ് ലേഡീസ് ആന്റ് ജന്റില്മാന് ചിത്രീകരിച്ചിരിക്കുന്നത്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൃഷ് ജെ.സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ്.കെ.ജയന്, കൃഷ്ണകുമാര്‍, കെ.ബി.ഗണേഷ്കുമാര്, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി എന്നിവരാണ് മറ്റ് താരങ്ങള്‍.
റഫീഖ് അഹമ്മദ്, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗ. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. വിഷുവിനോട് അനുബന്ധിച്ച് തിയേറ്ററുകളിലെത്തുന്ന ലേഡീസ് ആന്റ് ജന്റില്മാന് നിര്‍മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനെമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: