ബംഗളൂരു: വഞ്ചനക്കേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിന്റെ സുഹൃത്തും കൂട്ടു പ്രതിയുമായ ബാലാജി ബാംഗ്ലൂരില്‍ മാത്രം ഒന്‍പതോളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ബംഗളൂരു സ്വദേശിയായ ഇയാള്‍ ബാലാജി എന്നും ശേഖര്‍ റെഡ്ഡി എന്നും അറിയപ്പെടുന്ന സുകേഷ്ചന്ദ്രശേഖറാണ്. ഇയാള്‍ക്കെതിരെ കോറമംഗല സ്റ്റേഷനില്‍ അഞ്ചും അല്സൂരില് രണ്ടും ഹുളിമാവ്, കബ്ബന്‍ പാര്‍ക്ക് സ്റ്റേഷനുകളില്‍ ഓരോന്നു വീതവും കേസുകളുണ്ട്.
പത്തൊന്‍പതാം വയസില്‍ ആദ്യ കുറ്റകൃത്യത്തിനു മധുരയില്‍ ജുവനെയില്‍ ഹോമില്‍ കഴിഞ്ഞ ഇയാള്‍ കോറമംഗലയിലെ ഹുനസമാരനഹള്ളിയിലുള്ള ഡെന്റല്‍ കോളേജില്‍ പഠിക്കുകയായിരുന്ന മോഡല്‍ കൂടിയായ ലീനാ പോളിനെ അവിടെയുള്ള ഒരു കോഫീ ഷോപ്പില്‍ വെച്ചാണ് പരിചയപ്പെടുന്നത്. താന്‍ നിര്‍മിക്കുന്ന കന്നഡ സിനിമയില്‍ നായികാവേഷം നല്‍കാമെന്ന അയാളുടെ വാഗ്ദാനത്തില്‍ വീണു പോയ അവര്‍ ഒരുമിച്ചു താമസം തുടങ്ങുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
2011 ഇല് ഇയാളെ അറെസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. അന്ന് അറസറ്റിനു നേതൃത്വം നല്കിയ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഡിസിപി ഡി.ദേവരാജിനാണ് കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കേന്ദ്രീകരിച്ചാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. സുഭാഷ് ചന്ദ്രശേഖറിനെ പിടികൂടിയാല്‍ വഞ്ചനകളുടെയും തട്ടിപ്പിന്റെയും വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: