പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അനില്‍.സി.മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലണ്ടണ്‍ ബ്രിഡ്ജ്. സ്റ്റുഡന്റ് വിസയില്‍ ലണ്ടനില്‍ എത്തിച്ചേരുന്ന വിജയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജിനു എബ്രഹാം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രിയയാണ് നായിക. മുകേഷ്, പ്രതാപ് പോത്തന്, സുനില്‍ സഗത, നന്ദിത രാജ്, ലെന തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ ബി.സതീഷ് ആണ് ലണ്ടണ്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത്. ശ്രീവല്സന് ജെ. മേനോന്, രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: