മലയാള സിനിമയിലെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഒന്നിക്കുന്നു. സംവിധായകന് രാജസേനനും പത്മശ്രീ പുരസ്കാരം ലഭിച്ച മധുവും. രാജസേനന്റെ മുപ്പത്തിയഞ്ചാമത്തെ ചിത്രമായ ’72 മോഡലി’ല്‍ മധു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. നര്‍മപ്രാധാന്യമുള്ള വേഷത്തിലാണ് മധു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹാസ്യം വഴങ്ങുമെന്ന് തെളിയിച്ച നടനാണ് മധു. സിംഹവാലന്‍ മേനോനിലും മറ്റും പ്രേക്ഷകര്‍ക്ക് മധുവിന്റെ ഹാസ്യ വേഷം കാണാന്‍ കഴിഞ്ഞു.
സ്വയം സംവിധാനംചെയ്ത ചിത്രങ്ങളായ മാന്യശ്രീ വിശ്വാമിത്രനിലും ഒരു യുഗസന്ധ്യയിലും പ്രേക്ഷകരെ ഗൗരവമുള്ള തമാശയിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു മധു.
രാജസേനന്റെ ശിഷ്യന്മാരായ റാഫി-മെക്കാര്‍ട്ടിന്‍ ടീം അവരുടെ ‘ഹലോ’യില്‍ മധുവിന് ശ്രദ്ധേയമായ വേഷം നല്‍കിയിരുന്നു. പ്രേംനസീറിന്റെയും മധുവിന്റെയും കടുത്ത ആരാധകനായിരുന്നു കുട്ടിക്കാലത്ത് രാജസേനന്. എന്നാല്‍ ആ ആരാധനയില്‍ അല്‍പ്പം ബഹുമാനംകൂടി കലര്‍ന്നത് കൊണ്ടാണ് മധു എന്ന പ്രതിഭാശാലിയോട് ആദരപൂര്‍വമായ അകലം പാലിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് ഈ നടനിലെ യഥാര്‍ഥ വ്യക്തിത്വത്തെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞതെന്നും രാജസേന്‍ പറയുന്നു. 72 മോഡലില്‍ മധു ‘കുട്ടന്‍പിള്ള എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാജസേനന്റെ വലിയൊരു ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാകുകയാണ് ഈ ഒന്നിച്ചുചേരല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: