ജോഷി ചിത്രം റണ്‍ബേബി റണ്‍ എന്ന സിനിമയിലെ ആറ്റുമണല്‍പായയില്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനുശേഷം നടന് മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു.
ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍.ഫ്രോഡ് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഗായകനാകുന്നത്. മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന് ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ വിരിഞ്ഞ മാടമ്പിയും, ഗ്രാന്റ്മാസ്റ്ററും സൂപ്പര്‍ഹിറ്റുകളായിരുന്നു. എ.വി. അനൂപാണ് മിസ്റ്റര്‍ ഫ്രോഡിന്റെ നിര്‍മ്മാതാവ്. തീര്‍ത്തും വ്യത്യസ്തമായ വേഷത്തിലാണ് മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. ആറ്റുമണല്‍ പായയില്‍ എന്ന ഗാനം ഹിറ്റായതുപോലെ പുതിയ ഗാനവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: