ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന ഒരു പോലീസ് ഓഫീസറുടെ കഥയാണ് മെമ്മറീസ്. പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. സാം അലക്സ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മേഘ്ന രാജ്, മിയ തുടങ്ങിയവരാണ് മെമ്മറീസിലെ നായികമാര്‍. വിജയരാഘവന്, സുരേഷ് കൃഷ്ണ, ശ്രീജിത് രവി, മധുപാല്‍, രാഹുല്‍ മാധവ്, വി.കെ.ബൈജു, ജിജോയ്, ബാലാജി, വനിത, പ്രവീണ, സീമ. ജി.നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അനന്ത വിഷന്റെ ബാനറില്‍ പി.കെ.മുരളീധരന്, ശാന്ത മുരളീധരന് എന്നിവര്‍ ചേര്‍ന്നാണ് മെമ്മറീസ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: