പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി നിര്‍മിച്ച് നവാഗതനായ അനൂപ് കണ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന് ഓഫ് വെള്ളിമല. ഡാമിന്റെ ഓപ്പറേറ്ററായി എത്തുന്ന പട്ടാളക്കാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മമ്മ്താ മോഹന്‍ദാസ് നായികയാകുന്നു. ശ്രീനിവാസന്, ആസിഫ് അലി, സാദിഖ്, ബാബുരാജ്, കോട്ടയം നസീര്‍, ജോജോ, സുനില്‍ സുഗത, അമിത് ലയോണ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന: ജയിംസ് ആല്‍ബര്‍ട്ട്. റഫീഖ് അഹമ്മദ്, വേണുഗോപാല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജബാല് ഈണം പകരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: