വയലാര്‍ അവാര്‍ഡ് നേടിയ പ്രൊഫ.എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രകൃതി സിനിമയാകുന്നു. തുകലില്‍ ഫിലിംസിന്റെ ബാനറില്‍ ഷെമീര്‍ തുകലില്‍ നിര്‍മിക്കുന്ന ‘അരികിലുണ്ടായിരുന്നെങ്കില്‍’ എന്നു പേരിട്ട സിനിമ പ്രിയനന്ദനന് ആണ് സംവിധാനം ചെയ്യുന്നത്. ചങ്ങമ്പുഴയായി ഫഹദ് ഫാസില്‍ വേഷമിടുന്നു. സത്യന് കോളങ്ങാടിന്റേതാണ് തിരക്കഥ. സംഗീതം ഷഹബാസ് അമന്. കവിതകള്‍ കൂടാതെ റഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങളുമുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് പ്രിയനന്ദനന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫ. എം.കെ. സാനുവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: