സിദ്ധിഖിനെ കേന്ദ്രകഥാപാത്ര മാക്കി വിനോദ് നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്താറന്‍-ഒരു മലയാള സിനിമ. ശ്രീനിവാസന്, പ്രസാദ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഥിന് പ്രഭാകര്‍ നിര്‍വഹിക്കുന്നു.
മാള അരവിന്ദന്, ജോയ് ചെമ്മാച്ചല്‍, ഇന്ദ്രന്‍സ്, നന്ദു, അനൂപ് ചന്ദ്രന്, ബിജുക്കുട്ടന്, ഗിന്നസ് പക്രു, കലിംഗ ശശി, മുന്‍ഷി വേണു, സോനാലി ശര്‍മ, കെ പി എ സി ലളിത, മീനാ ഗണേഷ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ തുടങ്ങിയവരാണ് മറ്റു താര ങ്ങള്.
കൈതപ്രം, വിജയരാഘവകുറുപ്പ് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സജത്ത് വാസുദേവനാണ്. കല- സോണി ഏന്റണി, മേക്കപ്പ്- സജി കൊരട്ടി, വസ് ത്രാലങ്കാരം- അസീസ് പാലക്കാട്, സ്റ്റില്‍സ് – സലീഷ് പെരിങ്ങോട്ടുകര, എഡിറ്റര്‍- മുകേഷ് ജി മുരളി, ആനിമാറ്റിക്- ജോസ് കെ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍- കെ രഘുനാഥ്, പ്രൊ ഡക്ഷന്‍ മാനേജര്‍- സോമന് പെരിന്തല്‍മണ്ണ, മന്‍സൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രദീപ് ജി നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- കെ സുരേഷ് കുമാര്‍.
1970 കളിലെ കുട്ടനാടന്‍-ഓണാട്ടുകര ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിന്റെ പൂജ എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്നു. ഹരിപ്പാട്, കുട്ടനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: