സംഗീത് ശിവന് നിര്‍മിച്ച് കെ.എസ്.ബാവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നു. ആസിഫ് അലി നായകനായി അഭിനയിച്ച ഉന്നം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ ആരംഭിക്കുകയുള്ളൂ.
സിബിമലയില്‍ സംവിധാനം ചെയ്ത് നൗഷി ബഷീര്‍ നിര്‍മിച്ചിരിക്കുന്ന ‘ഉന്ന’ത്തില്‍ കൗബോയ് ആയാണ് ആസിഫ് രംഗത്തെത്തുന്നത്. ശ്രീനിവാസന്, ശ്വേതാമേനോന്, റീമാ കല്ലിങ്കല്‍, നെടുമുടിവേണു, ലാല്‍, പ്രശാന്ത് നാരായണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കഥ, തിരക്കഥ: സ്വാതി ഭാസ്ക്കര്‍, ഛായാഗ്രഹണം: അജയന് വിന്‍സന്റ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചിത്രത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജോണ്‍ പി.വര്‍ക്കിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ വില്ലന്‍ പരിവേഷത്തോടെയെത്തിയ ആസിഫ് അലി അപൂര്‍വരാഗം, കഥ തുടരുന്നു, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍, അസുരവിത്ത്, വയലിന് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: