കൊച്ചി ഗ്രൂപ്പിന്റെ ബാനറില്‍ റഷീദ് കൊച്ചി നിര്‍മിച്ച് ഇ.എം.ഷാഫി സംവിധാനം ചെയ്യുന്ന തൗബ എന്ന ടെലിസിനിമയുടെ രചന സുബൈദ നീലേശ്വരവും സംഘം കോട്ടിക്കുളവും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
ധനാഢ്യനായ ഹംസക്കോയക്ക് എഴുപത് വയസ്സാണ് പ്രായം. പരുക്കനായ പണമുണ്ടാക്കുന്നതില്‍ മാത്രം വ്യാപരിക്കുന്ന അദ്ദേഹം സമൂഹത്തെയോ സ്വന്തം മക്കളെപ്പോലുമോ അംഗീകരിക്കുന്നില്ല. ഭാര്യ എന്നേ മരിച്ചുപോയ അദ്ദേഹത്തോടൊപ്പം കഴിയുന്ന നാലുമക്കളേയും ഭാര്യമാരേയും ചെറുമക്കളേയും എങ്ങനെയൊക്കെ അവഗണിക്കാമെന്നാണയാള് ചിന്തിക്കുന്നത്. അവഗണനയുടെ വീര്‍പ്പുമുട്ടലില്‍ എല്ലാവരും ഒത്തൊരുമിച്ചാണ് ആ തീരുമാനമെടുക്കുന്നത്. ബാപ്പയെ മാനസാന്തരത്തിനായി ഹജ്ജിനയക്കുക.
സ്വന്തം പിതാവ് വിമാനാപകടത്തില്‍ മരിക്കുന്ന വാര്‍ത്തയറിഞ്ഞ് സന്തോഷിക്കുന്ന നിമിഷത്തിലാണ് അയാള്‍ അവിചാരിതമായി തിരിച്ചെത്തുന്നത്. അനാഥാലയത്തിനുപോലും ഒരു രൂപ സംഭാവന കൊടുക്കാതെ അവരുടെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്തിരുന്ന അയാള്‍ “തൗബ” എന്ന അറബിവാക്കിന്റെ അര്‍ത്ഥം അപ്പോഴാണ് തെരയുന്നത്. എല്ലാ തെറ്റുകള്‍ക്കും യഥാര്‍ത്ഥ പശ്ചാത്താപം ശേഷിച്ചകാലം അനാഥാലയത്തിലെ നിഷ്കളങ്കരായ കുട്ടികളില്‍ അദ്ദേഹം കണ്ടെത്തുകയാണ്. സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള ജീവിതം കുടുംബ ബന്ധങ്ങളെ എങ്ങും ശിഥിലമാക്കുകയേയുള്ളൂ എന്ന സന്ദേശമാണീ ചിത്രത്തിലൂടെ.
നാടക സീരിയല്‍ സിനിമാ രംഗത്തെ പ്രമുഖരാണ് വേഷമിടുന്നത്. ഛായാഗ്രഹണം ജലീല്‍ ബാദുഷ, ഷെരീഫ് കണ്ണൂര്‍, ഉസ്താദ് ഹസ്സന്‍ഭായ് ആണ് പശ്ചാത്തലസംഗീതം. പിആര്‍ഒ ബിജു പുത്തൂര്‍. കലാസംവിധാനം ഉദയന്‍ കുണ്ടംകുഴി, മേക്കപ്പ് ചന്ദ്രന് മന്ന, സ്റ്റില്‍സ് ജയേഷ് പുല്ലൂര്‍, നിര്‍മാണ നിര്‍വഹണം കെ.പ്രവീണ്‍കുമാര്‍, സഹസംവിധാനം ശ്രിഗേഷ് മട്ടന്നൂര്‍, സനന്ദനന്‍-സംഗീതസഹായി രാഹുല്‍ അശോക്, ഛായാഗ്രഹണ സഹായി സുഹാസ് വേലിക്കോത്ത്, ഹര്‍ഷാദ് കാട്ടാമ്പള്ളി, സാങ്കേതിക സഹായം ചന്ദ്രന് ആറങ്ങാടി, ബാലകൃഷ്ണന് ഉദയ, എഡിറ്റിംഗ് ബിജു ചാലാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: