നര്‍മത്തിനും പ്രണയത്തിനും പ്രാധാന്യം നല്കി ആഷിക് ബാബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ പ്രദര്‍ശനത്തിനെത്തി. ലാല്‍,ശ്വേതാമേനോന് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നെടുമുടിവേണു, ബാബുരാജ്, ആസിഫ് അലി, മൈഥിലി, കല്പന തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തികച്ചും വ്യത്യസ്തമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രം തീര്‍ത്തും നര്‍മ പ്രധാനമാണ്. പാചകക്കാരന് ബാബുവായി രംഗത്തെത്തുന്ന നടന് ബാബുരാജിന്റെ പ്രകടനമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ആഹാരപ്രിയരായ ഒരുകൂട്ടം ആളുകളുടെ കഥ പറയുകയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍. ശ്യാം പുഷ്കരനും ദിലേഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ: ഷൈജു ഖാലിദ് ,എഡിറ്റിംഗ്: സാജന്, സംഗീത സംവിധാനം: ബിജിലാല്‍. ലുക്സാം ക്രിയേഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സിനിമയുടെ ടൈറ്റില്‍ കാര്‍ഡുമുതല്‍ ‘അവിയല്‍’ ബാന്‍ഡ് അവതരിപ്പിക്കുന്ന അവസാനഗാനം വരെ പുതുമ കാത്തുസൂക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: