ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലിംകുമാര്‍ തമിഴിലേക്ക്. ഭരത്ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ സലിംകുമാര്‍ അവതരിപ്പിക്കും.
തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ് സലിംകുമാറിനെ തേടിയെത്തിയിരിക്കുന്നത്.
മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തിരക്കിലായ സലിംകുമാര്‍ അവയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം മാത്രമേ തമിഴില്‍ തുടക്കം കുറിക്കൂ. സലിംകുമാര്‍ അഭിനയിച്ച മമ്മൂട്ടി ചിത്രമായ വെനീസിലെ വ്യാപാരി, മമ്മൂട്ടി- സുരേഷ് ഗോപി ചിത്രമായ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്നിവ ക്രിസ്മസ് ചിത്രങ്ങളായി പുറത്തുവരാനിരിക്കുകയാണ്. മറ്റു ചില മലയാള ചിത്രങ്ങള്‍ കൂടി സലിംകുമാറിന് പൂര്‍ത്തിയാക്കാനുണ്ട്. ഇവയ്ക്കുശേഷമായിരിക്കും തമിഴിലേക്ക് ചേക്കേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: