ബോളിവുഡ് ചിത്രമായ ‘അയ്യ’യില്‍ പൃഥ്വിരാജ് നായകനാകുന്നു. പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രം എന്ന സവിശേഷത കൂടി ഇതിനുണ്ട്. അനുരാഗ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് സച്ചിന് കുണ്ഡല്ക്കറാണ്.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായി റാണി മുഖര്‍ജി എത്തുന്നു. മുംബൈയിലെ മറാത്തി കുടുംബത്തിന്റെ പശ്ചാത്തലത്തിലായിരിക്കും അയ്യ ഒരുക്കുക. മറാത്തി പെണ്‍കുട്ടിയായി റാണി വേഷമിടുമ്പോള്‍ മുംബൈയില്‍ താമസമാക്കിയ തമിഴ് യുവാവായാണ് പൃഥ്വി അഭിനയിക്കുന്നത്. ഒരു ദക്ഷിണേന്ത്യന്‍ യുവാവും മറാത്തി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് അയ്യയുടെ പ്രമേയം. മുംബൈയിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ തമിഴ് കലര്‍ന്ന ഹിന്ദിയിലായിരിക്കും പൃഥ്വി സംസാരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നെങ്കിലും അയ്യയുടെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് ഇതില്‍ അഭിനയിക്കാന്‍ പൃഥ്വി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: