മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനാകുന്ന ബോളിവുഡ് ചിത്രം ‘അയ്യ’യുടെ ഷൂട്ടിംഗ് വര്‍ക്കുകള്‍ മുംബൈയില്‍ പുരോഗമിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മറാത്തി സംവിധായകന് സച്ചിന് കുണ്ടല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരുവ്യത്യസ്ത കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. റാണിമുഖര്ജിയാണ് നായിക.
തെന്നിന്ത്യക്കാരനായ യുവാവും പ്രായത്തില്‍ മുതിര്‍ന്ന മറാത്തി യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ പെയിന്ററായാണ് പൃഥ്വി വേഷമിടുന്നത്. സംവിധായകന് സച്ചിന് കുണ്ടല്ക്കറിന്റേയും ആദ്യ ഹിന്ദി ചിത്രമാണ് അയ്യ. ഹിന്ദിയിലെ പ്രമുഖ സംവിധായകനും നിര്‍മാതാവും അഭിനേതാവും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപാണ് അയ്യയുടെ തിരക്കഥാകൃത്ത്.
വിയാകോം 18 മോഷന്‍ പിക്ചേഴ്സുമായി ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നതും അനുരാഗ് കശ്യപാണ്. കലാമൂല്യത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ പൃഥ്വിരാജ് തന്നെയായിരിക്കും ഡബ്ബ് ചെയ്യുക. ജനുവരിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: