സിംഗപ്പൂര്‍: ജീവിത വിജയം നേടുവാന്‍ പ്രശ്നങ്ങളെ അതിജീവിക്കുവാനുള്ള ശേഷി നേടേണ്ടിയിരിക്കുന്നുവെന്ന് ലോക പ്രശസ്ത ആത്മീയാചാര്യന് ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു.
സിങ്കപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സിങ്കപ്പൂര്‍ പായാ ലേബര്‍ ശിവക്ഷേത്രത്തില്‍ നടന്ന സത്സംഗത്തില്‍ ജീവിത മരണ രഹസ്യങ്ങള്‍ പ്രതിപാദിക്കുന്ന കഠോപനിഷത്തിനെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി.
ആധുനിക ലോകത്ത് മനുഷ്യന് ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി അലയുമ്പോള്‍ അവന്റെ മനസ്സിന് ഒരിക്കലും ശാന്തി ലഭിക്കുന്നില്ല. ഈ വേളയിലാണ് ധ്യാനം നമ്മെ സഹായിക്കുന്നത്.
പ്രപഞ്ചത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും മൂല കാരണം മനസ്സിന്റെ ദുര്‍ബലതയാണ്. ഓംകാര മന്ത്രോച്ചാരണം ഇതിന് പൂര്‍ണ പരിഹാരം നല്കുന്നു.
സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഉദിത് ചൈതന്യ സ്വാമിജി നടത്തുന്ന സത്സംഗം സിങ്കപ്പൂര്‍ മലയാളിയുടെ ജീവിതചര്യകളില്‍ വളരെയധികം സ്വാധീനം സൃഷ്ടിക്കുവാന്‍ സാധിച്ചു.
നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത സത്സംഗത്തിന് ഗോപിനാഥപിള്ള, അജയകുമാര്‍, സോനു നായര്‍, വിനീഷ്, ഹരികുമാര്‍ നായര്‍, ഹരീഷ് ഒ.വി., സുജാത നായര്‍, പത്മകുമാര്‍, കെ.ജെ.നായര്‍, പത്മ നായര്‍, വിക്രമന് നായര്‍, വരുണ്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് എല്ലാമാസവും ഒരു ദിവസം സത്സംഗം നടത്തുവാനും തീരുമാനിച്ചു.
സി.ആര്.ബാലചന്ദ്രന്,
പുതുപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: