കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ‘രാമന്റെ ഏദൻതോട്ടം’ത്തിലെ “മാവിലക്കുടിൽ” ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്.
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്‍ഗീസ്, മുത്തുമണി എന്നിവര്‍ വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള ‘രാമന്റെ ഏദൻതോട്ടം’ മെയ് 12ന് തിയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: