കല്‍പ്പറ്റ : പനമരം കൂളിവയലില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടര്‍ക്കുനേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡോക്ടറും കുടുംബവും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിപി ഐ(എം) അഞ്ചുകുന്ന് ലോക്കല്‍ സെക്രട്ടറി ബാലസുബ്രമണ്യന്, സി.എച്ച്.ഹംസ, മൂസ കൂളിവയല്‍, വാര്ഡ്മെമ്പര് ചാക്കോ തുടങ്ങിയ മുപ്പതോളംതോളംപേരാണ് കുട്ടികളടക്കമുള്ള കുടുംബത്തെ അക്രമിച്ചത്. ഇരുപത്തിഒന്നാം തീയതി ഉച്ചക്ക് ഒരുമണിയോടെആശുപത്രിയിലെത്തിയാണ് ആക്രമണം. ഡോക്ടറായ കെ.മോഹനനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. പിതാവിനെ നിലത്തിട്ട് കൂട്ടംകൂടി ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ കുട്ടികള്‍ക്ക് നേരെയും അക്രമണം തുടര്‍ന്നു. മൂത്ത മകളെ കൈയ്യേറ്റം ചെയ്തു. പതിനൊന്ന് വയസുള്ള മകന്റെ കൈതിരിച്ചൊടിച്ചതായും ഇവര്‍ പറഞ്ഞു. പോലീസിന്റെ ഒത്താശയോടെയാണ് അതിക്രമം നടത്തിയതെന്നും ആശുപത്രിയിലെത്തിയ പോലീസ് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രി പൂട്ടി താക്കോല്‍ പനമരം സ്റ്റേഷനില്‍ കൊണ്ടുപോയി. മൂത്ത മകള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അക്രമണവും കുടുംബത്തിനുനേരെയുള്ള ഭീഷണിയും.
പത്രസമ്മേളനത്തില്‍ ഡോ. മോഹനന്, കെ.വേലപ്പന്, സി.രാമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: