കൽപ്പറ്റ: വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ല കമ്മറ്റി. വിലക്കയറ്റം മൂലം പൊതുജനം പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധന ജനങ്ങൾക്ക് സർക്കാർ നൽകിയ ഇരുട്ടടിയാണെന്നും യോഗം കുറ്റപ്പെടുത്തി. സജി ശങ്കർ അധ്യക്ഷത വഹിച്ചു. പി.ജി.ആനന്ദ് കുമാർ, കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: