ബത്തേരി: പാതയോരത്ത് പുള്ളിമാനിനെ ചത്തനിലയില്‍ കണ്ടെത്തി. ചുള്ളിയോട് അഞ്ചാംമൈലിലാണ് മൂന്നു വയസ്സുള്ള മാനിന്റെ ജഡം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. തെരുവുനായകളുടെ ആക്രമണത്തിലാണ് മാന്‍ ചത്തതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: